ഓട്ടോയില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

Tuesday 13 March 2018 9:32 pm IST

 

മാഹി: ദേശീയപാതയിലെ അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 36 കുപ്പി മാഹി വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍.ചോമ്പാല ചെറിയ പറമ്പത്ത് സി.പി.പ്രകാശനെ(48)യാണ് പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍.റിമേഷും സംഘവും അറസ്റ്റ് ചെയ്തത്. മദ്യം കടത്താനുപയോഗിച്ച കെ.എല്‍.56.ബി 5286 അപേ പാസഞ്ചര്‍ ഓട്ടോ റിക്ഷയും കസ്റ്റഡിയിലെടുത്തു. വില്യാപ്പള്ളി ഭാഗത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നതാണ് മദ്യം. നേരത്തെ കൊയിലാണ്ടി  എക്‌സ്സൈസില്‍ മറ്റൊരു അബ്കാരി കേസ്സില്‍ ഇയാള്‍ പ്രതിയാണെന്ന് എക്‌സ്സൈസ് അധികൃതര്‍ പറഞ്ഞു. പരിശോധനക്ക് സി.ഇ.ഒ മാരായ വി.സി.വിജയന്‍, എ.പി.അനീഷ്‌കുമാര്‍, പ്രബിത്ത് ലാല്‍ എന്നിവരും പങ്കെടുത്തു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.