മനസ്സ്-മോക്ഷകവാടം തുറക്കുന്ന താക്കോല്‍

Wednesday 14 March 2018 2:30 am IST
"undefined"

പ്രശാന്തരായി സ്ഥിതി ചെയ്യുക. വിധിയെ ഒരിക്കലും പഴിക്കരുത്.  പ്രതികൂല പരിതസ്ഥിതികള്‍,പരീക്ഷണ ഘട്ടങ്ങള്‍,വിഷമഘട്ടങ്ങള്‍,പ്രശ്‌നങ്ങള്‍ ഇവയെല്ലാം വന്നുചേരും. പക്ഷേ,നിങ്ങളുടെ മനസ്സ് അക്ഷോഭ്യമായി വര്‍ത്തിക്കണം. ഇതാണ് ആദ്ധ്യാത്മിക ശക്തി. എല്ലാവരും അവരവരുടെ ഗൃഹങ്ങളില്‍ ഗാര്‍ഹസ്ഥ്യധര്‍മ്മത്തെ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയാണല്ലോ.  ഗാര്‍ഹസ്ഥ്യം ഒരു ആദ്ധ്യത്മികചര്യയാവണം.  (ആനന്ദ ധാമമായ)ഈശ്വരനായിരിക്കണം നിങ്ങളുടെ പ്രേമാസ്പദവും ജീവിതലക്ഷ്യവും. നിങ്ങളുടെ കര്‍ത്തവ്യങ്ങളും ധര്‍മ്മവും നിങ്ങളെ ഈശ്വരോന്മുഖമാകുവാന്‍ പ്രേരിപ്പിക്കുന്നതായിരിക്കണം. 

    വണ്ടിയുടെ മുന്‍ഭാഗത്തു കുതിരയെ കെട്ടിയാല്‍ വണ്ടി മുന്നോട്ടു പോകും. പുറകിലാണ് അതിനെ കെട്ടിയതെങ്കില്‍ വണ്ടിയുടെ ഗതി പുറകോട്ടായിരിക്കും. മനസ്സിനെ ഈശ്വരോന്‍മുഖമാക്കിയാല്‍ നിങ്ങള്‍ (ആനന്ദസ്വരൂപനായ)ഈശ്വരനിലേക്കു നീങ്ങിക്കൊണ്ടിരിക്കും. എന്നു മാത്രമല്ല വേഗം ഈശ്വരസന്നിധിയില്‍ എത്തിച്ചേരുകയും ചെയ്യും. പ്രാപഞ്ചികസുഖങ്ങളില്‍ മനസ്സിനെ രമിപ്പിച്ചാല്‍ അതു (ദു:ഖകരമായ)സംസാരത്തില്‍തന്നെ മുഴുകി കഴിയും, വലതു വശത്തേക്കു താക്കോലിനെ തിരിച്ചാല്‍ സേഫ് തുറക്കും. അതിനെ ഇടത്തോട്ട് തിരിച്ചാല്‍ സേഫ് അടഞ്ഞുപോകും. അതുപോലെ മനസ്സിനെ ഈശ്വരനിലേക്കു തിരിച്ചാല്‍ (അനുഭൂതി ദായകമായ)മോക്ഷകവാടം തുറക്കപ്പെടും. പ്രപഞ്ചത്തിലേക്കു മനസ്സിനെ തിരിച്ചാല്‍ (ദു:ഖപൂര്‍ണ്ണമായ)സംസാരകാരാഗൃഹത്തില്‍ നിങ്ങള്‍ അടക്കപ്പെടും.

(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.