തിരുനക്കരയില്‍ നാളെ കൊടിയേറും

Wednesday 14 March 2018 2:00 am IST
തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. വൈകിട്ട് ഏഴിന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. എട്ടിന് പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

 

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 

വൈകിട്ട് ഏഴിന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. എട്ടിന് പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. രാമാനുജം അദ്ധ്യക്ഷനാകും. പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതിഭായി തമ്പുരാട്ടി കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 9.30ന് ഗാനമേള.

16 മുതല്‍ 23 വരെ രാവിലെ 7ന് ശ്രീബലി എഴുന്നള്ളിപ്പ്, 2ന് ഉത്സബലി ദര്‍ശനം എന്നിവ നടക്കും. 16ന് വൈകിട്ട് 8ന് ഡാന്‍സ്, 9.30ന് കഥകളി-നളചരിതം ഒന്നാം ദിവസം, തോരണയുദ്ധം. കലാണമണ്ഡലം ഗോപിയാശാന്‍ പങ്കെടുക്കും. 17ന് വൈകിട്ട് 5 മുതല്‍ കല്ലൂര്‍ ഉണ്ണിക്കൃഷ്ണന്‍, ചിറയ്ക്കല്‍ നിധീഷ് എന്നിവരുടെ തായമ്പക. 7ന് ഭക്തിഗാനമേള, 8.30ന് സംഗീതസദസ്, 10ന് കഥകളി-ബകവധം സമ്പൂര്‍ണ്ണം. 24നാണ് ആറാട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.