തപസ്യയുടെ പ്രവര്‍ത്തനം തെളിഞ്ഞ ആകാശംപോലെ : ഡോ.ജെ. പ്രമീളാദേവി

Wednesday 14 March 2018 2:00 am IST
തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം തെളിഞ്ഞ ആകാശംപോലെ നിര്‍മ്മലമാണെന്ന് തപസ്യയുടെ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവുമായ ഡോ.ജെ.പ്രമീളാദേവി.

 

കോട്ടയം: തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനം തെളിഞ്ഞ ആകാശംപോലെ നിര്‍മ്മലമാണെന്ന് തപസ്യയുടെ സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവുമായ ഡോ.ജെ.പ്രമീളാദേവി. 

തപസ്യ ജില്ലാക്കമ്മറ്റി നടത്തിയ സിമ്പോസിയത്തില്‍ ദേശീയ നവോത്ഥാനവും  തപസ്യയും എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവര്‍. കവികളെ ഋഷിതുല്യരായി ആദരിക്കുന്ന സംസ്‌കാരമാണ് നമ്മുടേത്. സ്ത്രീകളെ ആദരിക്കുന്നതും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. നവോത്ഥാന നായകരും കലാകാരന്മാരും ഇക്കാര്യത്തില്‍ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ടെന്നും ഡോ.പ്രമീളാദേവി പറഞ്ഞു. 

ആര്‍എസ്എസ് പ്രാന്തീയകാര്യകാരി സദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം സിമ്പോസിയം ഉദ്ഘാടനം ചെയ്തു. സംഗീതസംവിധായകന്‍ ആലപ്പിരംഗനാഥ് ഡോ.പ്രമീളാദേവിയെ പൊന്നാടയണിയിച്ച് ആദരിച്ചു. തപസ്യ ജില്ലാ അദ്ധ്യക്ഷന്‍ കവനമന്ദിരം പങ്കജാക്ഷന്‍ അദ്ധ്യക്ഷനായി. 

മേഖലാ പ്രസിഡന്റും ബാലസാഹിത്യകാരനുമായ കിളിരൂര്‍ രാധാകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി പി.ജി.ഗോപാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി വി.ജി. ജയദേവ്, ജില്ലാ വൈസ് പ്രസിഡന്റ് കുടമാളൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.