ന്യൂദല്‍ഹി: ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍നിന്നും ജഡ്ജി പിന്മാറി. ദല്‍ഹി ഹൈക്കോടതി ജഡ്ജി ഇന്തര്മീത് കൗറാണ് പിന്മാറിയത്. കാരണമൊന്നും വ്യക്തമാക്കാതെയാണ് പിന്മാറ്റം.
ഹര്‍ജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റാന്‍ ആക്ടിങ് ചീഫ് ജസ്റ്റിസിന് റഫര്‍ ചെയ്യുമെന്ന് കൗര്‍ പറഞ്ഞു. അഭിഭാഷകരായ ചിദംബരവും ഭാര്യ നളിനിയും കോടതിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: