ദുല്‍ഖറിനു നായിക സോനം കപൂര്‍; പോസ്റ്റര്‍ വന്നു

Wednesday 14 March 2018 3:00 am IST
"undefined"

മുംബൈ: മലയാളത്തിന്റെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ദുല്‍ഖര്‍ സല്‍മാന് രണ്ടാമത്തെ ഹിന്ദി ചിത്രത്തില്‍ സോനം കപൂര്‍ നായിക. അനുജ ചൗഹാന്റെ ദി സോയ ഫാക്ടര്‍ എന്ന നോവലിനെ ആധാരമാക്കി അഭിഷേക് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സോയയെ സോനം അവതരിപ്പിക്കുന്നു. നിഖില്‍ എന്നാണ് ദുല്‍ഖറിന്റെ കഥാപാത്രത്തിനു പേര്. 

അടുത്ത വര്‍ഷ ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. സോനം കപൂറാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ട്വിറ്ററിലൂടെ അവതരിപ്പിച്ചത്. ദുല്‍ഖറിന്റെ ആദ്യ ഹിന്ദി ചിത്രം കര്‍വാന്‍ ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കെയാണ് സോനത്തിന്റെ നായികയായി രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.