സിഐഎയുടെ തലപ്പത്ത് വനിത; വിദേശകാര്യ സെക്രട്ടറിയെ ട്രംപ് പുറത്താക്കി

Wednesday 14 March 2018 3:20 am IST
"undefined"

വാഷിങ്ടണ്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. സിഐഎ ഡയറക്ടര്‍ മൈക്ക് പോംപെയോ പുതിയ വിദേശകാര്യ സെക്രട്ടറി ആകുമെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. ടില്ലേഴ്‌സനെക്കാളും ട്രംപുമായി അടുത്ത ബന്ധമുള്ള ആളാണ് പോപെയോ. പുതിയ വിദേശകാര്യ സെക്രട്ടറി എന്ന നിലയ്ക്ക് പോംപെയോ മികച്ച സേവനം കാഴ്ചവെക്കുമെന്നും അദ്ദേഹത്തിനു പകരം ജീന ഹാസ്‌പെല്‍ സിഐഎയുടെ പുതിയ മേധാവിയാകുമെന്നും ട്രംപ് അറിയിച്ചു. സിഐഎ ഡയറക്ടര്‍ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാകും ജീന.

ഉത്തരകൊറിയയുമായി നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ക്കു മുന്നോടിയായി പുതിയ സംഘത്തെ ഒരുക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ തീരുമാനമെന്ന്  വൈറ്റ്ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.  

നാളുകളായി ട്രംപും ടില്ലേഴ്‌സണും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഒരിക്കല്‍ ട്രംപിനെ ബുദ്ധിശൂന്യനെന്ന് ടില്ലേഴ്‌സണ്‍ അഭിസംബോധന ചെയ്തതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.