സഫീര്‍ വധം; മൂന്നു പേര്‍ കൂടി പിടിയില്‍

Wednesday 14 March 2018 2:00 am IST

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേരെക്കൂടി പോലീസ് പിടികൂടി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെപ്രത്യേക അന്വേഷണസംഘം ഒലവക്കോട്ടുനിന്നാണ് പ്രതികളെക്കൂടി പിടികൂടിയത്.

 കുന്തിപ്പുഴ എംഇഎസ് കോളേജ് നെല്ലിക്ക വട്ടയില്‍ മുഹമ്മദ് റഫീഖ് (23), ബംഗ്ലാവ് പടി  പുല്ലത്ത്  വീട്ടില്‍ ഹാരിസ് (28), കച്ചേരിപ്പറമ്പ് മേലെ പീടിക വീട്ടില്‍ സഫീര്‍ എന്ന കൊച്ചു (28) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

സഫീര്‍ വധത്തില്‍ 9 പേരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് വ്യക്തിവൈരാഗ്യത്തിന്റെയും രാഷ്ട്രീയപകയുടെയും പേരില്‍ കോടതിപ്പടിയിലെ തുണിക്കടയില്‍ വച്ച് മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ വരോടന്‍ സിറാജുദ്ദീന്റെ മകന്‍ സഫീറിനെ മൂന്നംഗസംഘം കുത്തികൊലപ്പെടുത്തിയത്. 

കേസന്വേഷണം ഊര്‍ജിതമായി നടക്കുകയാണ് അന്വേഷണസംഘം പറഞ്ഞു. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി മുരളീധരന്‍, ചെര്‍പ്പുളശ്ശേരി സിഐ ദീപകുമാര്‍, മണ്ണാര്‍ക്കാട് സിഐ ഹിദ്ദായത്തുള്ള മാമ്പ്ര, എസ്‌ഐ റോയിജോര്‍ജ്ജ്, സിപിഒമാരായ ഷാഫി, പ്രിന്‍സ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.