ചെന്നൈയിന്‍-ബംഗളൂരു ഫൈനല്‍

Wednesday 14 March 2018 4:15 am IST
"undefined"

ചെന്നൈ: ജെജെ ലാല്‍പെഖുലയുടെ ഇരട്ട ഗോളില്‍ ചെന്നൈയിന്‍ എഫ് സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍ കടന്നു. രണ്ടാം പാദ സെമിയില്‍ എഫ് സി ഗോവയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അവര്‍ കലാശക്കളിക്ക് അര്‍ഹത നേടിയത്. രണ്ട് പാദങ്ങളിലുമായി ചെന്നൈയിന്‍ 4-1 ന്റെ വിജയം നേടി. ഗോവയില്‍ നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം നിന്നു. ശനിയാഴ്ച ബംഗളൂരുവില്‍ അരങ്ങേറുന്ന കിരീടപ്പോരാട്ടത്തില്‍ ചെന്നൈ ബംഗളൂരു എഫ് സിയെ നേരിടും.

26, 90 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് ജെജെ ലാല്‍പെഖുല ഡബിള്‍ തികച്ചത്. ധപലാല്‍ ഗണേഷും ചെന്നൈക്കായി ഗോള്‍ നേടി.

ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാന്‍ വിജയം അനിവാര്യമായിരുന്ന എഫ് സി ഗോവയുടെ തുടക്കം നന്നായി. മന്‍ഡറും ലാന്‍സ്‌റോട്ടുമൊക്ക ചെന്നൈയില്‍ ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. എന്നാല്‍ കളി പുരോഗമിച്ചതോടെ ചെന്നെയിന്‍ എഫ സി ആധിപത്യം സ്ഥാപിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ ഗോവന്‍ വലയില്‍ അടിച്ചുകയറ്റി. 26-ാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലയാണ് ആദ്യം ലക്ഷ്യം കണ്ടത്. ഗോവന്‍ പ്രതിരോധനിരയെ വകഞ്ഞുമാറ്റി കുതിച്ച നെല്‍സണ്‍ ഗോള്‍ മുഖത്തേക്ക് പന്ത് ഉയര്‍ത്തിവിട്ടു. ആരാലും മാര്‍ച്ച്് ചെയ്യപ്പെടാതെ നിന്ന് ജെജെ ലാല്‍പെഖുല ഉയര്‍ന്നുചാടി തലകൊണ്ട് പന്ത് വലയിലാക്കി.

ആദ്യ ഗോളിന്റെ ആരവം അവസാനിക്കും മുമ്പ് ചെന്നൈയിന്‍ 

രണ്ടാം ഗോളും കുറിച്ചു. നെല്‍സണ്‍ തന്നെയാണ് ഈ ഗോളിനും വഴിയൊരുക്കിയത്. നെല്‍സണ്‍ നീട്ടികൊടുത്ത ഫ്രീകിക്ക് ധനപാല്‍ ഗണേഷ് അനായാസം ഗോളിലേക്ക്് തിരിച്ചുവിട്ടു.

 ഇടവേളയ്ക്ക് ചെന്നൈയിന്‍ എഫ് സി 2-0 ന് മുന്നിട്ടുനിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.