കലാശകളിയില്‍ കണ്ണുംനട്ട് ഇന്ത്യ

Wednesday 14 March 2018 4:12 am IST
"undefined"

കൊളംബോ: ആതിഥേയരായ ശ്രീലങ്കയെ ആറുവിക്കറ്റിന് തകര്‍ത്തുവിട്ടതിന്റെ ആവേശവുമായി ഇന്ത്യ ,നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 യില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങുന്നു. അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശുമായി മാറ്റുരയ്ക്കും.

ബംഗ്ലാദേശിനെ ഇന്ന് മറികടന്നാല്‍ ഇന്ത്യക്ക്് ഫൈനലല്‍ ഉറപ്പാകും. തോറ്റാലും പ്രതീക്ഷ നിലനിര്‍ത്താം. ശ്രീലങ്ക - ബംഗ്ലാദേശ് അവസാന പോരാട്ടത്തിലെ ഫലത്തെ ആശ്രയിച്ച് ഇന്ത്യക്ക് ഞായറാഴ്ചത്തെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടാന്‍ കഴിഞ്ഞേക്കും.

വിരാട് കോഹ്‌ലി, ധോണി തുടങ്ങിയ പ്രമുഖരെ കൂടാതെ ടൂര്‍ണമെന്റിനെത്തിയ ഇന്ത്യ ആദ്യ മത്സരത്തില്‍ ആതിഥേയരോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. പക്ഷെ റിട്ടേണ്‍ മത്സരത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ ആറു വിക്കറ്റിന് ആതിഥേയരെ തോല്‍പ്പിച്ചു പകരം വീട്ടി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങില്‍  ്‌നാലു പോയിന്റുമായി ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്.

അതേസമയം ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും രണ്ട് പോയിന്റു വീതമാണുളളത്. ശ്രീലങ്കയ്ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്നാണ് രണ്ട് പോയിന്റുള്ളത്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും അവര്‍ തോറ്റു. ബംഗ്ലാദേശ്  രണ്ട് മത്സരങ്ങളില്‍ ഒരു ജയവും തോല്‍വിയും നേടി.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ അവര്‍ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയുയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന്  ജയിച്ചുകയറി. ഈ വിജയത്തിന്റെ ആത്മബലവുമായാണ് ബംഗ്ലാദേശ് ഇന്നിറങ്ങുന്നത്. ഇന്ത്യയെ അട്ടിമറിച്ചാല്‍ അവര്‍ക്ക് ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.