ലണ്ടന്‍: ഡേവിഡ് സില്‍വയുടെ ഡബിളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തോടടുക്കുന്നു. സ്റ്റോക്ക് സിറ്റിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മാഞ്ചസ്റ്റര്‍ സിറ്റി പോയിന്റു നിലയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ പതിനാറ് പോയിന്റു മുന്നിലാണവര്‍. അടുത്തമാസം ഏഴിന് അരങ്ങേറുന്ന മത്സരത്തില്‍ യുണൈറ്റഡിനെ തോല്്്പിച്ചാല് സിറ്റിക്ക് കിരീടം ഉറപ്പായേക്കും.
സ്റ്റോക്ക് സിറ്റിക്കെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ട് ഗോളുകളും ഡേവിഡ് സില്‍വയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. പത്താം മിനിറ്റിലും അമ്പതാം മിനിറ്റിലുമാണ് ഡേവിഡ് സില്‍വ സ്റ്റോക്ക്് സിറ്റിയുടെ വലചലിപ്പിച്ചത്.
പരിക്കേറ്റ സ്ട്രൈക്കര്‍ അഗ്യൂറോയെ കൂടാതെയാണ് മാഞ്ചസ്റ്റര്‍ സിറ്റി കളിക്കളത്തിലിറങ്ങിയത്. സില്‍വയും മറ്റു താരങ്ങളും തകര്‍ത്തുകളിച്ചതോടെ അഗ്യൂറോയുടെ അസാന്നിദ്ധ്യം ടീമിന്റെ പ്രകടനത്തെ ബാധിച്ചില്ല.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 30 മത്സരങ്ങളില്‍ 81 പോയിന്റായി. മുപ്പത് മത്സരങ്ങളില്‍ 65 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്. നാലു പോയിന്റ് പിന്നിലുളള ടോട്ടനമാണ് മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: