ബിദ്യാ ദേവി വീണ്ടും നേപ്പാള്‍ പ്രസിഡന്റ്

Wednesday 14 March 2018 8:14 am IST
"undefined"

കാഠ്മണ്ഡു: നേപ്പാളിന്റെ പ്രസിഡന്റായി ബിദ്യ ദേവി ഭണ്ഡാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നേപ്പാളി കോണ്‍ഗ്രസിലെ കുമാരി ലക്ഷ്മി റായിയെ പരാജയപ്പെടുത്തിയാണ് ബിദ്യ ദേവി അധികാരം നിലനിര്‍ത്തിയത്. ഇടതു ഭരണസഖ്യം സിപിഎന്‍-യുഎംഎല്‍, സിപിഎന്‍ മാവോയിസ്റ്റ് സ്ഥാനാര്‍ഥിയായിരുന്നു ബിദ്യ ദേവി. 

നേപ്പാളിന്റെ ആദ്യ വനിതാ പ്രസിഡന്റായി ബിദ്യാദേവി ഭണ്ഡാരി ചുമതലയേറ്റിട്ടു രണ്ടര വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. പുതിയ ഭരണഘടനയ്ക്കു കീഴില്‍ രാജ്യം പൂര്‍ണ ഫെഡറലിസത്തിലേക്കു മാറുന്ന സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 

334 പാര്‍ലമെന്റംഗങ്ങളും പ്രവിശ്യാ നിയമസഭകളിലെ 550 അംഗങ്ങളുമായിരുന്നു വോട്ടര്‍മാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.