ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് താത്‌ക്കാലിക സ്റ്റേ

Wednesday 14 March 2018 11:37 am IST

കൊച്ചി: ഷുഹൈബ് വധത്തിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ താത്ക്കാലിക സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് സ്റ്റേ ഉത്തരവ്. മാര്‍ച്ച് 22ന് വിശദമായ വാദം കേള്‍ക്കും. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ഉത്തരവ്. 

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്ന് ശുഹൈബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്ന് കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതിന് ഈ മാസം 23ലേക്ക് മാറ്റി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാറിനായി സുപ്രിംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനാണ് ഹാജരായത്. 

പോലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനിടെ സംഭവം നടന്ന് ഇരുപത്തിരണ്ടം ദിവസംതന്നെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നടപടി അനുചിതമാണെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.