ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ അന്തരിച്ചു

Wednesday 14 March 2018 1:21 pm IST
"undefined"

മുംബയ്: ബോളിവുഡ് നടന്‍ നരേന്ദ്ര ഝാ(55) അന്തരിച്ചു. ബുധാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് വാദയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.

ബീഹാറിലെ മധുബാനിയില്‍ ജനിച്ച അദ്ദേഹം മിനിസ്‌ക്രീനിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് ഇക്ബാല്‍ ഖാന്‍ സംവിധാനം ചെയ്ത 'ഫാദര്‍, ദ ടെയ്ല്‍ ഓഫ് ലൗ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. റയീസ്, ഹൈദര്‍, കാബില്‍, മോഹന്‍ജൊദാരോ, ഫോഴ്‌സ് 2 എന്നിവയാണ് ഝാ അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

പ്രഭാസ് നായകനാകുന്ന തെലുങ്ക് ചിത്രം സഹോയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം. ഒക്ടോബര്‍ പന്ത്രണ്ടിനാണ് സഹോ പുറത്തിറങ്ങുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കഷന്റെ മുന്‍ സി.ഇ.ഒ ആയിരുന്ന പങ്കജ താക്കൂറാണ് നരേന്ദ്രയുടെ ഭാര്യ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.