ബോളിവുഡിലെ ഇതിഹാസം

Wednesday 14 March 2018 1:27 pm IST
"undefined"

ബോക്സോഫീസ് തകര്‍പ്പന്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച ബോളിവുഡ് താരം ആമിര്‍ഖാന് ഇന്ന് പിറന്നാള്‍. അദ്ദേഹത്തെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍.

സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ മികച്ച കായിക താരം ആയിരുന്നു ആമിര്‍ഖാനെന്ന് എത്ര പേര്‍ക്ക് അറിയാം. ടെന്നീസ് കളിയില്‍ വളരെ മികച്ചരീതിയില്‍ പ്രകടനം കാഴ്ചവെച്ചിട്ടുള്ള ആമീര്‍ഖാന്‍ സ്‌കൂള്‍, സംസ്ഥാന തലങ്ങളിലെ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റോജര്‍ ഫെഡററാണ് അദ്ദേഹത്തിന്റെ ഇഷ്ട കായിക താരം.

"undefined"
തന്റെ പതിനാറാം വയസിലാണ് ആമിറിന് സിനിമയോട് കമ്പം തോന്നുന്നത്. ഇതിന്റെ ഫലമായാണ് ഒരു നിശബ്ദ പരീക്ഷണാത്മക ചിത്രം ആമിര്‍ പുറത്തിറക്കിയത്. സുഹൃത്തായ ആദിത്യ ഭട്ടാചാര്യ (ബസു ഭട്ടാചാര്യയുടെ പുത്രന്‍) യുമായി ആമിര്‍ പുറത്തിറക്കിയ ഈ ചിത്രത്തിന് വേണ്ടി  പണം മുടക്കിയത് ഡോ. ശ്രീറാം ലാഗു ആണ്. 

പിന്നീട് സിനിമ മോഹത്തെ തുടര്‍ന്ന് ഖാന്‍  അവന്താര്‍ എന്നൊരു നാടകസംഘത്തില്‍ ചേര്‍ന്നു. രണ്ട് വര്‍ഷത്തോളം പിന്നണയില്‍ പ്രവര്‍ത്തിച്ച ആമിര്‍, അദ്ദേഹത്തിന്റെ അച്ഛന്റെ ആഗ്രഹത്തിന് വിഭിന്നമായി  ഒരു നടനായി തീരുവാന്‍ തീരുമാനിക്കുകയായിരുന്നു. 

"undefined"
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയായ ഹോളിയില്‍  കേതന്‍ മെഹ്തയോടെപ്പം അഭിനയിച്ചതാണ് ആമീറിന്റെതായുള്ള ആദ്യ ഫീച്ചര്‍ ഫിലിം. ഇതില്‍ മധന്‍ ശര്‍മ്മ എന്ന കഥാപാത്രത്തെയാണ് ആമിര്‍ അവതരിപ്പിച്ചത്. ലഗാന്റെ സംവിധായകന്‍ അശുതോഷ് ഗോവാരിക്കറും ഈ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

1984 ല്‍  ഹോളി റിലീസാകുന്നതിന് മുമ്പാണ്് ആമിര്‍ ആദ്യ ഭാര്യ റീന ദത്തയെ കണ്ടുമുട്ടുന്നത്. 1986 ല്‍ ഇവര്‍ വിവാഹിതരാകുന്നത്. ആമീറിന്റെ ആദ്യ ഹിറ്റ് ചിത്രമായ ഖയാമത് സെ ഖയാമത് തക് എന്ന ചിത്രത്തില്‍ റീന അഭിനയിച്ചിരുന്നു.

ചെറിയ ബജറ്റില്‍ നിര്‍മ്മിച്ചതുകൊണ്ട് തന്നെ ആമിറും രാജ് സുട്ടിയും ചേര്‍ന്ന് പോസ്റ്ററുകള്‍ പതിപ്പിച്ചാണ് ഖയാമത് സെ ഖയാമത് തക എന്ന ചിത്രത്തിന്റെ പബ്ലിസിറ്റി വര്‍ധിപ്പിച്ചത്. താനാണ് സിനിമയിലെ നായകനാണെന്ന കാര്യം പ്രചരണ വേളയില്‍ ആമിര്‍ ജനങ്ങളോട് പറഞ്ഞിരുന്നു. 

"undefined"

സൂപ്പര്‍ ജോഡികളായ ആമിര്‍-ജൂഹി കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നു. ഖയാമത് സെ ഖയാമത് തക് എന്ന ചിത്രീകരത്തിനിടെ തുടങ്ങിയ സൗഹൃദം ദീര്‍ഘനാള്‍ നീണ്ടു നിന്നില്ല. ഇഷ്‌ക് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ചില തെറ്റിദ്ധാരണകള്‍ കൊണ്ട് ഇവരുടെ സൗഹൃദത്തിന് ഉലച്ചില്‍ സംഭവിക്കുകയായിരുന്നു. ഇവര്‍ ജോഡികളായി അഭിനയിച്ച ഏഴ് സിനിമകളില്‍ അഞ്ച് സിനിമയും പരാജയപ്പെട്ടിരുന്നു. 

1990 ല്‍ ദില്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെങ്കിലും അന്നെത്തെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത് ഖയാല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സണി ഡിയോളിനായിരുന്നു. 17 തവണ ഫിലിം ഫെയര്‍ വാര്‍ഡിനായി അദ്ദേഹത്തിന്റെ പേര് നമാനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

"undefined"

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.