ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആക്രമണം നടത്തി

Wednesday 14 March 2018 1:40 pm IST
കോണ്‍ഗ്രസ് കയ്യാങ്കളിയില്‍ ഗുജറാത്ത് നിയമസഭ പ്രഷുബ്ദമായി. ആശാറാം ബാപുവിനെതിരായ കേസില്‍ ജസ്റ്റീസ് ഡികെ ത്രിവേദി കമ്മീഷന്‍റെ റിപ്പോര്‍ട്ട് മേശപുറത്ത് വച്ചതോടെയാണ് കോണ്‍ഗ്രസ് കയ്യാങ്കളിക്ക് തുടക്കമായത്.
"undefined"

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍മാര്‍ ബിജെപി അംഗങ്ങളെ ആക്രമിച്ചു. മൈക്ക് ഒടിച്ച് എറിയകുകയും ബിജെപി എംഎല്‍എമാരെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.

ബാപ്പുറാം ആസാമിന്റെ ആശ്രമപരിസരത്ത് രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ഡി.കെ ത്രിവേദി കമ്മീഷന്‍ റിപ്പോര്‍ട്ട് മേശപ്പുറത്തുവെച്ച ശേഷം മന്ത്ര ആര്‍.എ. ഫാല്‍ദു സംസാരിക്കുന്നതിനിടെയായിരുന്നു അനിഷ്ട സംഭവങ്ങള്‍. 

"undefined"

നടുത്തളത്തിലിറങ്ങിയ കോണ്‍ഗ്രസ് അംഗങ്ങള്‍ ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ പ്രതാപ് ദുദത്ത് ബിജെപി എംഎല്‍എ ജഗദീഷ് പഞ്ചാലിനെ മൈക്ക് ഒടിച്ച് അടിച്ചു. തടയാന്‍ ചെന്നവരെ ആക്രമിച്ചു. അംബര്‍ ദേറും ആക്രമിക്കാന്‍ കൂട്ടു ചേര്‍ന്നു. 

ബിജെപി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിലേക്ക് മാര്‍ച്ച് നടത്തി പ്രതിഷേധം അറിയിച്ചു. പരിക്കേറ്റ ജഗ്ദീഷ് പഞ്ചാല്‍ പോലീസിലും പരാതിപ്പെട്ടു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.