ജനസംഖ്യാ പക്ഷാചരണം തുടങ്ങി

Wednesday 20 July 2011 11:43 pm IST

കോട്ടയം: ജനസംഖ്യാ വര്‍ദ്ധനവിണ്റ്റെ പ്രശ്നങ്ങളിലേക്ക്‌ സമൂഹത്തില്‍ എല്ലാവരുടെയും സവിശേഷ ശ്രദ്ധ പതിയേണ്ടതിണ്റ്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്നതിനാണ്‌ ജനസംഖ്യാ പക്ഷാചരണം ലക്ഷ്യമിടുന്നതെന്ന്‌ ജില്ലാകളക്ടര്‍ മിനി ആണ്റ്റണി പറഞ്ഞു. രാജ്യത്തിണ്റ്റെ ഭക്ഷ്യ സുരക്ഷയെയും തൊഴിലില്ലായ്മയെയും സാരമായി ബാധിക്കുന്ന പ്രശ്നമായി ജനസംഖ്യാ വര്‍ദ്ധനവ്‌ മാറിയിരിക്കുകയാണെന്നും ഭാരതത്തിണ്റ്റെ ജനസംഖ്യ ഇപ്പോഴത്തെ ക്രമത്തില്‍ വളരുകയാണെങ്കില്‍2025 ഓടുകൂടി ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തെത്തും. 11 മുതല്‍ 24 വരെയാണ്‌ ലോക ജനസംഖ്യാ പക്ഷാചരണം ആചരിക്കുന്നത്‌. ഇതിണ്റ്റെ ഭാഗമായി അംഗന്‍വാടി, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നീ വേദകളില്‍ ക്ളാസ്സുകള്‍, പി.എച്ച്‌.സി.കളുടെ നേതൃത്വത്തില്‍ ലീഫ്ളെറ്റ്‌ വിതരണം ബ്ളോക്കുകള്‍ സെമിനാറുകള്‍, താലൂക്കുകളില്‍ പുരുഷ വന്ധ്യംകരണ ക്യാമ്പുകള്‍ എന്നിവ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിണ്റ്റെ ജനസംഖ്യാ വളര്‍ച്ച൪.4.86 ആയി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്‌. അതുപോലെ ഒരുസ്ത്രീ ശരാശരി പ്രസവിക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം 1.7, ഭാരതത്തില്‍ ഇത്‌2.6 ഉം ആണ്‌. ഉത്തര്‍പ്രദേശില്‍ 4.3 ആണ്‌. 7 മുതല്‍ 10 വര്‍ഷം കൊണ്ട്‌ കേരളത്തിണ്റ്റെ ജനസംഖ്യ സ്ഥിരത കൈവരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിലും, സ്ത്രീസാക്ഷരതയിലും, ആരോഗ്യത്തിലും, കുടുംബക്ഷേമ മാര്‍ഗങ്ങളുടെ പ്രചരണത്തിലും കൈവരിച്ച നേട്ടങ്ങളാണ്‌ ഇതിന്‌ സഹായിച്ചത്‌. കുടുംബക്ഷേമ പരിപാടികളുടെ ഭാഗമായി സ്ഥായിയായ വന്ധ്യംകരണത്തിന്‌ വിധേയരാകുന്നതില്‍ 98.5 ശതമാനവും സ്ത്രീകള്‍ തന്നെയാണ്‌. സ്ത്രീ പുരുഷ തുല്യതയില്‍ ബഹുദൂരം മുന്നിലെത്തി നില്‍ക്കുന്ന കേരളത്തില്‍ വന്ധ്യംകരണത്തിന്‌ വിധേയരാകുന്ന പുരുഷന്‍മാരുടെ എണ്ണം ഒരു ശതമാനത്തിനടുത്തു മാത്രമാണ്‌. 83% പുരുഷന്‍മാരും വന്ധ്യംകരണം സ്ത്രീയുടെ ചുമതലയായി മാത്രം കാണുന്നുവെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പുരുഷവന്ധ്യംകരണത്തിനുള്ള നൂതന മാര്‍ഗമായ നോസ്കാല്‍പല്‍ വാസക്ടമിക്ക്‌ ശരിയായ പ്രചാരണം ലഭിച്ചാല്‍ ഈ സ്ഥിതി മാറുമെന്ന്‌ കളക്ടര്‍ പറഞ്ഞു. വെറും 15 മിനിട്ട്‌ ആശുപത്രിയില്‍ ചിലവഴിച്ച്‌ ഒരു മുറിവോ തുന്നിക്കെട്ടലോ ഇല്ലാതെ നടത്താവുന്ന കീ ഹോള്‍ സര്‍ജറിയാണ്‌ നോസ്കാല്‍പല്‍ വാസക്ടമി. യാതൊരു പാര്‍ശ്വഫലങ്ങളും ഇതിനില്ല. വിധേയനാകുന്ന പുരുഷണ്റ്റെ ലൈംഗിക ആരോഗ്യത്തിനോ, ശാരീരിക ആരോഗ്യത്തിനോ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. മറിച്ച്‌ സ്ത്രീകള്‍ ലാപ്രോസ്കോപ്പിക്ക്‌ വിധേയരാകുമ്പോള്‍ ഒരു ശസ്ത്രക്രിയയ്ക്ക്‌ തുല്യമായ എല്ലാ പ്രശ്നങ്ങളും അനുഭവിക്കേണ്ടിവരുന്നു. പത്രസമ്മേളനത്തില്‍ ഡി.എം.ഒ ഡോ. എന്‍. എം. അയിഷാഭായി, ഡോ. സി.ആര്‍. മോഹന്‍ദാസ്‌, ഡോ. ബി.തങ്കമ്മ, ഡോ. ദേവ്‌ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.