മിനിമം ബാലന്‍സില്ലാത്ത 41.16 ലക്ഷം അക്കൗണ്ടുകള്‍ എസ്ബിഐ റദ്ദാക്കി

Wednesday 14 March 2018 3:59 pm IST
2017 ഏപ്രില്‍ ഒന്നു മുതല്‍ 2018 ജനുവരി 31 വരെയുള്ള കാലയളവില്‍ 41.16 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൌണ്ട് അടച്ചു പൂട്ടിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശിലെ നീമച്ചില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ഗൗഡ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് ബാങ്കിന്റെ മറുപടി.
"undefined"

ന്യൂദല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ 41.16 ലക്ഷം സേവിങ്‌സ് അക്കൗണ്ടുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കിയതായി വിവരാവകാശനിയമ പ്രകാരം വെളിപ്പെട്ടു. പ്രതിമാസ ബാലന്‍സ് നിലനിര്‍ത്താത്തതിനാലാണ് അക്കൗണ്ടുകള്‍ റദ്ദാക്കിയത്.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതിമാസ ശരാശരി ബാലന്‍സ് സംരക്ഷിക്കാത്ത അക്കൗണ്ടുകള്‍ക്ക് പിഴ ചുമത്തുന്നത് എസ്ബിഐ പുനരവതരിപ്പിച്ചിരുന്നു. പിന്നീട് ഒക്ടോബറില്‍ ചാര്‍ജുകള്‍ ഒരു പരിധി വരെ പരിഷ്‌കരിക്കുകയും ചെയ്തിരുന്നു.

2017 ഏപ്രില്‍ ഒന്നു മുതല്‍ 2018 ജനുവരി 31 വരെയുള്ള കാലയളവില്‍ 41.16 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൌണ്ട് അടച്ചു പൂട്ടിയതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശിലെ നീമച്ചില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ഗൗഡ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് ബാങ്കിന്റെ മറുപടി.

സ്റ്റേറ്റ് ബാങ്കിന് 41 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ട്. ഇതില്‍  16 കോടി അക്കൗണ്ടുകള്‍ പ്രധാനമന്ത്രിയുടെ ജന്‍ ധന്‍ യോജന / അടിസ്ഥാന സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) എന്നിവയുടെ കീഴില്‍ വരുന്നതാണ്. കൂടാതെ പെന്‍ഷന്‍ വാങ്ങുന്നവര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യസുരക്ഷാ ഗുണഭോക്താക്കള്‍ എന്നീ വിഭാഗക്കാരെ പിഴ ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ബാങ്കിന്റെ മൊത്തം വരുമാനം 1,771.67 കോടി രൂപയായി ഉയര്‍ന്നു. രണ്ടാം പാദത്തില്‍ ലാഭവിഹിതത്തേക്കാള്‍ കൂടുതലാണിതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.