പൈ ദിനത്തെ അനുസ്മരിച്ച് ഗൂഗിൾ ഡൂഡിൽ

Wednesday 14 March 2018 5:44 pm IST
"undefined"

ന്യൂദൽഹി: ഗണിതത്തിലെ ഒരു സംഖ്യയായ 'പൈ'യെ അനുസ്മരിച്ച് ഗൂഗിൾ ഡൂഡിൽ. പൈ ദിനത്തിൻ്റെ മുപ്പതാം വാർഷികമാണ് ഗൂഗിൾ ഡൂഡിൽ ഇന്ന് ആചരിച്ചത്. ഗൂഗിൾ എന്ന പദം വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ ചിത്രീകരിക്കുന്നത്.

1988ൽ ലാറി ഷായാണ് പൈ ദിനം ആദ്യമായി ആചരിച്ചത്. ഷാ ഭൗതിക ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാന്‍ഫ്രാന്‍സിസ്‌കോ എക്‌സ്‌പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹപ്രവര്‍ത്തകരോടൊപ്പം ഒരു വൃത്തരൂപത്തില്‍ പൈ എന്ന ഭക്ഷണപദാര്‍ഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്. ഇന്നും ഈ എക്‌സ്‌പ്ലോററ്റോറിയത്തില്‍ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.

2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി. 2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി. 2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. 22 ജൂലൈയാണ് പൈ ദിനമായി ആചരിക്കുന്ന മറ്റൊരു ദിവസം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.