കുടിവെള്ളക്ഷാമം; ബിജെപി മാര്‍ച്ച് നടത്തി

Thursday 15 March 2018 1:40 am IST


ആലപ്പുഴ: കുടിവെള്ളം ചോദിച്ചാല്‍ മദ്യഷാപ്പ് ചൂണ്ടിക്കാണിക്കുന്ന സര്‍ക്കാരാണ്് കേരളം ഭരിക്കുന്നതെന്ന്  ബിജെപി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍. കുടിനീര്‍ തരൂ, നഗരത്തിലെ ശുദ്ധജല ക്ഷാമം ഉടന്‍ പരിഹരിക്കൂ എന്നാവശ്യപ്പെട്ട് ബിജെപി തുമ്പോളി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന  വാട്ടര്‍ അതോറിറ്റി മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ പ്രസിഡന്റ്  സജി പി. ദാസ് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി എന്‍.ഡി. കൈലാസ് മുഖ്യപ്രഭാഷണം നടത്തി.  മണ്ഡലം ജനറല്‍ സെക്രട്ടറി ജി. മോഹനന്‍, ഏരിയ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍, യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളായ വിശ്വവിജയപാല്‍, റിച്ചു.എന്‍.എം, ശ്യാം കുമാര്‍, സുധി.എസ്, കണ്ണന്‍  എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.