റെയില്‍വേ പാര്‍ക്കിങ് സംവിധാനം ഒരുക്കി കുടുംബശ്രീ കൂട്ടായ്മ

Thursday 15 March 2018 1:41 am IST


ആലപ്പുഴ: കുടുംബശ്രീ മിഷന്‍ റെയില്‍വേ പാര്‍ക്കിംങ് ഉള്‍പ്പെടടെയുള്ള വിവിധ മേഖലകളില്‍ തങ്ങളുടെ മികവ് തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ഏഴ് മാസക്കാലമായി ജില്ലയിലെ കായംകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് കേന്ദ്രം കുടുംബശ്രീ അംഗങ്ങളുടെ കൈകളില്‍ സുരക്ഷിതമാണ്. ജില്ലയിലെ മറ്റുള്ള റെയില്‍വേ സ്റ്റേഷനുകളിലും ഇവരുടെ സേവനം ലഭ്യമാണ്.
 എട്ടു പേരടങ്ങുന്ന മുന്ന് ഷിഫ്റ്റുകളായാണ് ഇവരുടെ ജോലി ക്രമപ്പെടുത്തിയിരിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും 24മണിക്കൂറും ഇവര്‍ തങ്ങളുടെ ജോലിയില്‍ വിവിധ ഷിഫ്റ്റുകളിലായി കര്‍മ്മനിരതരാണ്. തുടക്കത്തില്‍ ആശങ്കകളേറെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഈ സംവിധാനത്തെ വളരെ മികവുറ്റതും കുറ്റമറ്റതുമായ രീതിയില്‍ നടത്തിക്കോണ്ടു പോകുന്നതിന്റെ ആത്മവിശ്വാസത്തിലാണിവര്‍.
 മൈക്രോ എന്റര്‍പ്രൈസിങ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഇവിടെ വരുന്ന വാഹനങ്ങള്‍ വെയിലില്‍ നിന്നും മഴയില്‍ നിന്നും സുരക്ഷ നല്‍കി പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ ഷെഡ്ഡ് നിര്‍മ്മിക്കാനുള്ള തുക ലോണ്‍ സൗകര്യത്തോടുകൂടി ജില്ലാ കുടുംബശ്രീ മിഷനില്‍ നിന്നും ലഭ്യമാക്കുമെന്ന് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍, റെയില്‍വേ പാര്‍ക്കിംഗിന്റെ ചുമതലയുള്ള എഡിഎംസി എന്‍. വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.