കൂലി നല്‍കാതെ കബളിപ്പിക്കുന്നെന്ന് പരാതി

Thursday 15 March 2018 1:42 am IST


അമ്പലപ്പുഴ: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വാഹന പാര്‍ക്കിങ് ജോലി ചെയ്യുന്ന ജീവനക്കാരെ കൂലി നല്‍കാതെ കുടുംബശ്രീ മിഷന്‍ കബളിപ്പിക്കുന്നതായി പരാതി. വാഹന പാര്‍ക്കിങ് കരാര്‍ മൂന്നുവര്‍ഷത്തേക്ക് എടുത്തത് കുടുംബശ്രീ മിഷനാണ്.
  കൂലി ആവശ്യപ്പെട്ട രണ്ടു ജീവനക്കാരെ പിരിച്ചുവിട്ട സംഭവവും ഉണ്ടായി. ദിവസം 400 രൂപ കൂലി വാഗ്ദാനം ചെയ്താണ് സ്ത്രീകളെ വാഹന പാര്‍ക്കിങ് സെന്ററുകളില്‍ നിയമിച്ചത്. ദിവസം മൂന്നുഷിഫ്റ്റ് എന്നതാണ് ക്രമം. ആദ്യ രണ്ടുമാസം 8,000 രൂപ ശമ്പളമായി നല്‍കി. പിന്നീട് 7,000 രൂപയായി കുറച്ചു. മൂന്നുമാസമായി ശമ്പളവും നല്‍കുന്നില്ല.
 ചോദ്യം ചെയ്ത രണ്ടു ജീവനക്കാരെ കായംകുളത്തേക്ക് സ്ഥലം മാറ്റുകയും അവിടെ ഒരാഴ്ച ജോലി നല്‍കിയശേഷം ഇനി ജോലിക്കു വരേണ്ടെന്ന് പറഞ്ഞ് പിരിച്ചുവിടുകയുമായിരുന്നു. കുടുംബശ്രീ മിഷന്റെ നടപടിക്കെതിരെ ഇവര്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.