ആലപ്പുഴ: ഭാരതീയ വിചാരകേന്ദ്രം ജില്ലാ വാര്‍ഷിക സമ്മേളനം 18ന് അമ്പലപ്പുഴ ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 9.30ന് ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന് ദീപം തെളിയിക്കും. ദേശവിരുദ്ധത- അരാജകത്വം- കമ്യൂണിസം വിഷയത്തില്‍ വിചാരകേന്ദ്രം അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എം. മധുസൂദനന്‍പിള്ള പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ഡോ. ഡി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി ജെ. മഹാദേവന് സ്വാഗതവും പി.എസ്. സുരേഷ് നന്ദിയും പറയും. തുടര്‍ന്ന് ചര്‍ച്ച, ഭാവി പരിപാടികള്‍, പ്രമേയം. 12ന് സമാപന സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എസ്. ഉമാദേവി മുഖ്യപ്രഭാഷണം നടത്തും. ഡോ. ഡി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനാകും. ജോസ് സെബാസ്റ്റ്യന്‍ സ്വാഗതവും ഷിജു തറയില്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: