രാജീവ് വധം; പേരറിവാളന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

Thursday 15 March 2018 3:00 am IST
"undefined"

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി എ.ജി. പേരറിവാളന്‍ സര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണക്കോടതി ഉത്തരവ് ശരിവെച്ച 1999ലെ വിധിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

വധത്തെക്കുറിച്ച് പേരറിവാളന് നേരത്തെ അറിയാമായിരുന്നുവെന്ന മൊഴി എഴുതിച്ചേര്‍ത്തതാണെന്ന് സിബിഐ മുന്‍ ഉദ്യോഗസ്ഥന്‍ വി. ത്യാഗരാജന്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വിധി റദ്ദാക്കുന്നതിനായി പേരറിവാളന്‍ കോടതിയെ സമീപിച്ചത്. 

ഗൂഢാലോചനയില്‍ പേരറിവാളന്റെ പങ്ക് വ്യക്തമായതാണെന്നും ഹര്‍ജി തള്ളണമെന്നും സിബിഐ ആവശ്യപ്പെട്ടു. ഹര്‍ജി അനുവദിച്ചാല്‍ മുഴുവന്‍ കേസും പുനഃപരിശോധിക്കേണ്ടിവരും. സ്‌ഫോടനത്തിനുപയോഗിച്ച ഉപകരണത്തിനായി ഒന്‍പത് വോള്‍ട്ടിന്റെ ബാറ്ററി വാങ്ങി നല്‍കിയെന്നത് മാത്രമല്ല പേരറിവാളന്റെ പേരിലുള്ള കുറ്റം. 1990 ജൂണില്‍ പ്രതി ശ്രീലങ്കയിലെ ജാഫ്‌ന സന്ദര്‍ശിച്ചിരുന്നു.

1991 മെയ് മാസത്തില്‍ ഗൂഢാലോചനയിലെ മറ്റ് പ്രതികള്‍ക്കൊപ്പം തമിഴ്‌നാട്ടിലെ പരിപാടികളില്‍ പങ്കെടുത്തു. കേസ് അന്വേഷിക്കാന്‍ 1999ല്‍ സിബിഐ രൂപീകരിച്ച മള്‍ട്ടി ഡിസിപ്ലിനറി മോണിട്ടറിംഗ് ഏജന്‍സി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.