കര്‍ഷക ആത്മഹത്യ; ജന്മഭൂമി ഉയര്‍ത്തിക്കാട്ടി മാണി

Thursday 15 March 2018 3:02 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യസംബന്ധിച്ച് ജന്മഭൂമി പ്രസിദ്ധീകരിച്ച കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി കെ.എം. മാണി നിയമസഭയില്‍. കര്‍ഷകര്‍ നിരന്തരം ആത്മഹത്യ ചെയ്യുകയാണെന്ന് കണക്കുകള്‍ നിരത്തി മാണി അടിയന്തര പ്രമേയ നോട്ടിസ് നല്‍കി സംസാരിച്ചപ്പോള്‍ കണക്കുകള്‍ എവിടെ നിന്നു കിട്ടിയെന്നായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍.

ജന്മഭൂമി  പത്രത്തില്‍ 162 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പത്രം ഉയര്‍ത്തിക്കാട്ടി മാണി സമര്‍ത്ഥിച്ചു. വാര്‍ത്തയിലെ വസ്തുത  മന്ത്രി തള്ളിക്കളയരുത്. കര്‍ഷകരുടെ വിലാപം കേള്‍ക്കാന്‍ മന്ത്രി തയ്യാറാകണം. കാര്‍ഷിക കടം എടുത്തവരല്ല  മറ്റ് വായ്പകള്‍ എടുത്ത കര്‍ഷകരാണ് ആത്മഹത്യചെയ്തതെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക വിളകളുടെ വിലയിടിവിനെ തുടര്‍ന്നാണ് ജീവിത ചെലവിനായി മറ്റ് വായ്പകള്‍ എടുക്കാന്‍ കര്‍ഷകര്‍ നിബ്ബദ്ധിതരായതെന്നും  ആത്മഹത്യ കണ്ടില്ലെന്ന് നടിക്കരുതെന്നും മാണി പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.