വായനാലോകത്തെ വിസ്മയിപ്പിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം

Thursday 15 March 2018 3:10 am IST
"undefined"

മാറിമറയുന്ന കണ്ടെത്തലുകള്‍ക്കും തുടര്‍ പഠനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന ഒന്നാണ് ശാസ്ത്രലോകം. വിശാലമായ ആ ശാസ്ത്രലോകത്തിലെ പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് സ്റ്റീഫന്‍ ഹോക്കിങ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (കാലത്തിന്റെ സംക്ഷിപ്ത ചരിത്രം) എന്ന തന്റെ പുസ്തകത്തിലൂടെ വളരെ ലളിതമായി വിവരിച്ചു.

പ്രപഞ്ചം ഒരു മഹാ വിസ്ഫോടനത്തിന്റെ  ഫലമായി ഉണ്ടായി എന്ന് പറയുന്ന ബിഗ്ബാങ് സിദ്ധാന്തത്തെപ്പറ്റിയും തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള ആധികാരികമായ വസ്തുതകള്‍ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചു. 1988ല്‍ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ 9 മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. ലണ്ടന്‍ സണ്‍ഡേ ടൈംസിന്റെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ നാലു വര്‍ഷത്തോളം ഈ പുസ്തകമുണ്ടായിരുന്നു.

ശാസ്ത്ര സിദ്ധാന്തങ്ങളെ കുറിച്ച് ഒന്നും അറിയാത്തവര്‍ക്ക് പോലും എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം നവ്യമായ വായനാനുഭവം നല്‍കി. അതുകൊണ്ടുതന്നെയാണ് ഈ വിഖ്യാത പുസ്തകത്തിന്റെ പകര്‍പ്പുകള്‍ ചൂടപ്പം പോലെ വിറ്റുപോയത്. ഇതേ പേരില്‍ എറോള്‍ മോറിസ് 1991-ല്‍ സ്റ്റീഫന്‍ ഫോക്കിങ്ങിന്റെ ജീവിതകഥ ആധാരമാക്കി ഒരു ഡോക്യുമെന്ററിയും നിര്‍മ്മിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.