ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഒട്ടിയ നിലയില്‍

Thursday 15 March 2018 2:00 am IST

 

മുഹമ്മ: ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഒട്ടിയ നിലയില്‍ കാണപ്പെട്ടു. മുഹമ്മ മണിമാല ലക്കി സെന്ററില്‍ നിന്നും വില്‍പ്പനയ്ക്കായി എടുത്ത അക്ഷയ ഭാഗ്യക്കുറികളാണ് ഒന്നിനോട് ചേര്‍ന്ന് ഒട്ടിയ നിലയില്‍ കണ്ടത്. മുഹമ്മ വില്ലേജ് ഓഫീസിന് സമീപം വില്‍പ്പന നടത്തുന്ന പുതുപറമ്പില്‍ പ്രദീപ്കുമാറിന്റെ കടയിലെ ഇന്നലെ നറുക്കെടുത്ത ഒരു ഭാഗ്യക്കുറി ടിക്കറ്റാണ് ഒട്ടിയ നിലയിലായത്. എന്നാല്‍ സീരിയല്‍ നമ്പറിനോ മറ്റോ മാറ്റമില്ല. ഇത് കാരണം സമ്മാനം ലഭിച്ചാല്‍ പണം കിട്ടുമോ എന്ന കാരണത്താല്‍ ഇവ ആരും എടുത്തില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.