ഓട്ടോറിക്ഷാ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം: ബിഎംഎസ്

Thursday 15 March 2018 2:00 am IST

 

ആലപ്പുഴ: സാധനങ്ങളുടെ വിലക്കയറ്റവും ഇന്ധനവിലവര്‍ദ്ധനവും വിവിധ ടാക്‌സുകളുടെയും ഫൈനുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വര്‍ദ്ധനവും പരിഗണിച്ച് അടിയന്തരമായി ഓട്ടോറിക്ഷാ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് (ബിഎംഎസ്) ഭാരവാഹിയോഗം ആവശ്യപ്പെട്ടു. ഏഴു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച മിനിമം നിരക്കിലാണ് ഇപ്പോഴും ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്തുന്നത്. ഇതിനിടെ രണ്ടുതവണ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ഇതുസംബന്ധിച്ചി തീരുമാനമെടുത്തില്ലെങ്കില്‍ പ്രത്യക്ഷ പ്രക്ഷോഭങ്ങളിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചു. പ്രസിഡന്റ് ജി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അനിയന്‍ സ്വാമിചിറ, ഭാരവാഹികളായ സി. ഷാജി, ശ്രീനിവാസന്‍ കാവാലം, ജെ. മനോജ് മാവേലിക്കര, ടി.ജി. രമേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.