മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Thursday 15 March 2018 2:00 am IST

 

ആലപ്പുഴ: കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയരായിട്ടുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. പോലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളിലാണു പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ജാമ്യഹര്‍ജിയെ എതിര്‍ത്തു ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്നലെ കേസ്ഡയറി ഹാജരാക്കാത്തതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. കുട്ടനാട് വികസസനസമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, എന്‍സിപി നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ റോജോ ജോസഫ്,  ജോയിന്റ് ലൈബിലിറ്റി സംഘം പ്രസിഡന്റ് കെ.ടി.ദേവസ്യ തുടങ്ങിയവരാണു മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. കുട്ടനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറു പരാതികളാണു റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.