ലൈറ്റ് ആന്‍ഡ് സൗണ്ട് പന്തല്‍ മേഖല പ്രക്ഷോഭത്തിലേക്ക്

Thursday 15 March 2018 2:00 am IST
അവഗണനയ്ക്കെതിരെയും, മേഖലയെ തകര്‍ക്കുന്ന കരിനിയമങ്ങള്‍ക്കെതിരെയും ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള സമരത്തിനൊരുങ്ങുന്നു.

 

ഏറ്റുമാനൂര്‍: അവഗണനയ്ക്കെതിരെയും, മേഖലയെ തകര്‍ക്കുന്ന കരിനിയമങ്ങള്‍ക്കെതിരെയും ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള സമരത്തിനൊരുങ്ങുന്നു. 

ലൈറ്റ് ആന്‍ഡ് സൗണ്ട്, പന്തല്‍, പരസ്യ പ്രക്ഷേപണ മേഖലയെ തകര്‍ക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കുക, മേഖലയെ പ്രതിനിധീകരിക്കുന്ന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കാത്ത അധികാരി വര്‍ഗത്തിന്റെ അവഗണന അവസാനിപ്പിക്കുക, ഇഎസ്‌ഐ ആനുകൂല്യം ഏര്‍പ്പെടുത്തുക, ഓണ്‍ലൈനായി മൈക്ക് അനുവാദം നല്‍കണമെന്നുള്ള മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുക എന്നീ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരപരിപാടി.  

അസോസിയേഷന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റിനു മുന്നിലും 20ന് ധര്‍ണ്ണ നടത്തും. 26ന്‌സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം അനുഷ്ഠിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.