എന്‍ഡിഎ വിട്ടുപോകില്ല; സ്ഥാനങ്ങള്‍ വേണം: ബിഡിജെഎസ്

Thursday 15 March 2018 3:20 am IST

ചേര്‍ത്തല: എന്‍ഡിഎ മുന്നണിയില്‍ നിന്ന് തത്കാലം വിട്ടുപോകേണ്ടതില്ലെന്ന് ബിഡിജെഎസ് നേതൃയോഗം തീരുമാനിച്ചു. ആവശ്യപ്പെട്ട ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. പ്രശ്‌നം പരിഹരിക്കുന്നതുവരെ എന്‍ഡിഎയുമായി നിസ്സഹകരിക്കാനാണ് തീരുമാനമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് ലഭിക്കേണ്ട സീറ്റുകളെക്കുറിച്ചും ചര്‍ച്ച ചെയ്തിട്ടുണ്ട്. ബിഡിജെഎസ് എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അസത്യം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വത്തിന് പരാതി നല്‍കും. 

  ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് നിസ്സഹകരിക്കും. മുന്നണി വിട്ടുപോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും ചെങ്ങന്നൂരില്‍ ബിഡിജെഎസിന്റെ പിന്തുണ ബിജെപിക്ക് നിര്‍ണായകമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും തുഷാര്‍ പറഞ്ഞു. അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ടി.വി. ബാബു, സുഭാഷ് വാസു, സംഗീത വിശ്വനാഥന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.