ജന്മഭൂമി മുന്നേറ്റത്തിന്റെ പാതയില്‍: അഡ്വ: എന്‍. ശങ്കര്‍റാം

Thursday 15 March 2018 2:00 am IST
ജന്മഭൂമി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ അഡ്വ: എന്‍.ശങ്കര്‍റാം പറഞ്ഞു.

 

കോട്ടയം: ജന്മഭൂമി മുന്നേറ്റത്തിന്റെ പാതയിലാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ അഡ്വ: എന്‍.ശങ്കര്‍റാം പറഞ്ഞു. 

ജന്മഭൂമി ഏപ്രില്‍ 22ന് കോട്ടയം ബസേലിയോസ് കോളേജ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ടിവി സീരിയല്‍ അവാര്‍ഡ് നൈറ്റ് 'ദൃശ്യം 2018' ന്റെ സ്വാഗത സംഘം രൂപീകരണ യോഗം പ്രസ്സ് ക്ലബ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശൂന്യതയില്‍ നിന്നാണ് ജന്മഭൂമി വളര്‍ച്ചയുടെ പടവുകള്‍ കയറിയതെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ ഒരു വശം മാത്രമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. മറുവശവും ചര്‍ച്ചയാക്കുന്നതുകൊണ്ടാണ് ജന്മഭൂമിക്ക് പൊതുസ്വീകാര്യത കിട്ടിയതെന്ന് ചലച്ചിത്രതാരം ബാബു നമ്പൂതിരി പറഞ്ഞു. .ജന്മഭൂമി ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. 

ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ. എന്‍.ആര്‍.നമ്പൂതിരി,  കോട്ടയം യൂണിറ്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന്‍,സബ് എഡിറ്റര്‍ എം.ആര്‍.അനില്‍കുമാര്‍,ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന സെക്രട്ടറി എസ്. പദ്മഭൂഷണ്‍  എന്നിവര്‍ സംസാരിച്ചു. 

 ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, കെ.കെ .വിജയകുമാര്‍, വി. സദാശിവന്‍, എം.എസ്. പദ്മനാഭന്‍, ഡോ: സി.ഐ.ഐസക്ക്, ഡോ.ജി.ശ്രീധരക്കുറുപ്പ്, അഡ്വ. എന്‍.ശങ്കര്‍റാം, വി.കെ.മൂസക്കുട്ടി, ജോയി മാര്‍ക്കോസ് (രക്ഷാധികാരികള്‍) ബാബു നമ്പൂതിരി (ചെയര്‍മാന്‍) തിരുവിഴ ജയശങ്കര്‍, ആലപ്പി രങ്കനാഥ്, കോട്ടയം വീരമണി, ആര്‍ട്ടിസ്റ്റ് സുജാതന്‍, ചലച്ചിത്ര താരം ശ്രുതിബാല, മാതംഗി സത്യമൂര്‍ത്തി, ഡോ. ജെ.പ്രമീളാദേവി, പി.എസ്. പ്രസാദ്, അഡ്വ: ബി.അശോക്(വൈസ് ചെയര്‍മാന്മാര്‍) ബാബു കൃഷ്ണകല (ജനറല്‍ കണ്‍വീനര്‍) എം.വി.ഉണ്ണികൃഷ്ണന്‍ (ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍) എസ്. പദ്മഭൂഷണ്‍ (സഹ കോ-ഓര്‍ഡിനേറ്റര്‍) കിളിരൂര്‍ രാധാകൃഷ്ണന്‍, രാജു വള്ളിക്കുന്നം, പ്രദീപ് പാറമ്പുഴ, പഴയിടം മുരളി, ഡി.ശശികുമാര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, ദിലീപ്കുമാര്‍.എം.ജി, എം.എന്‍.ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ബിനു.ജെ.കൈമള്‍,(കണ്‍വീനര്‍മാര്‍) എന്നിവര്‍ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.