ട്രഷറി നിര്‍മ്മാണത്തിന് നിര്‍ബന്ധ പിരിവ്

Wednesday 14 March 2018 9:34 pm IST

 

ചെറുപുഴ: ചെറുപുഴ സബ്ട്രഷറിക്ക് കെട്ടിടം പണിയുന്നതിനായി കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് നിര്‍ബന്ധമായി പണം പിരിക്കുന്നതായി പരാതി.  കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ധനകാര്യ മന്ത്രി കെ എം മാണി പ്രത്യേക താത്പര്യമെടുത്ത് പ്രവര്‍ത്തനമാരംഭിച്ച ചെറുപുഴ സബ്ട്രഷറി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നത് ഇതിന്റെ വാടക കുടിശ്ശിക ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കെട്ടിടം സ്വന്തമായി നിര്‍മ്മിക്കുന്നതിന് കേരളാ കോണ്‍ഗ്രസ് ഭരിക്കുന്ന ചെറുപുഴ പഞ്ചായത്ത് നടപടിയാരംഭിച്ചത് ഇതിനെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളില്‍ ഒരാള്‍ അന്‍പത് രൂപ വീതം നല്‍കണമെന്നാണ് നിര്‍ദേശം, ഇത് നല്‍കാത്ത അംഗങ്ങള്‍ക്ക്  ഭാവിയില്‍ ഒരാനുകൂല്യവും ലഭിക്കില്ല എന്ന ഭീഷണിയും കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ന്റെ നേതൃത്വത്തില്‍ ഇതിനുള്ള  പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ  സാധാരണക്കാരായ ട്രഷറിയുമായി യാതൊരു ബന്ധവുമില്ലാത്ത വീട്ടമ്മമാര്‍ പരാതിയുമായി ഉന്നത കേന്ദ്രങ്ങളെ സമീപിക്കാനൊരുങ്ങുകയാണ്.  സ്ത്രീ ശാക്തീകരണത്തിനും സ്വയംതൊഴില്‍ സംരംഭമുള്‍പ്പെടെ  ഉള്ള പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് വരുന്നവരെ പഞ്ചായത്തിന്റെ വിവിധ  പരിപാടികള്‍ക്ക് അകമ്പടി സേവിക്കാന്‍ നിരന്തരം ശല്യം ചെയ്യുന്നതും, ഇത്തരം പിരിവുകളും കുടുംബശ്രീയുടെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അംഗങ്ങള്‍ പരാതിപ്പെടുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.