പ്രതിഷേധിച്ചു

Wednesday 14 March 2018 9:35 pm IST

 

തലശ്ശേരി: തലശ്ശേരിയിലെ ഏറ്റവും പഴക്കം ചെന്ന തീയ്യസമുദായത്തിന്റെ ഒരുപറ്റം സാമൂഹ്യദ്രോഹികള്‍ തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ഒബിസി മോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മറ്റിയോഗം പ്രതിഷേധിച്ചു. ഈ ശ്മശാനത്തെ തകര്‍ക്കാനുള്ള ശ്രമം ചില ഗൂഡശക്തികള്‍ കുറച്ചുകാലമായി നടത്തിവരികയാണ്. സമുദായത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായ ശ്മശാനം തകര്‍ക്കാന്‍ ശ്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും സാമുദായിക സ്പര്‍ധയുണ്ടാക്കാവുവാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് പി.കെ.ബൈജിത്ത് അധ്യക്ഷത വഹിച്ചു. എം.പി.സുമേഷ്, കെ.അജേഷ്, കെ.ഹരിദാസ്, കെ.എന്‍.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.