മാക്കൂട്ടം കാക്കത്തോട് ദേവീ ക്ഷേത്ര മഹോത്സവം ഇന്ന് മുതല്‍

Wednesday 14 March 2018 9:35 pm IST

 

ഇരിട്ടി: കുടകരും മലയാളികളും ചേര്‍ന്ന് ആഘോഷിക്കുന്ന കേരളാ  കുടക്  അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന  മാക്കൂട്ടം കാക്കത്തോട് ദേവീക്ഷേത്രമഹോത്സവത്തിന് ഇന്ന് തുടക്കം. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് കര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഉത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7 ന്  മഹാഗണപതി ഹോമം, തുടര്‍ന്ന് നവകപൂജ, കലശാഭിഷേകം, വൈകുന്നേരം ഭഗവതി സേവ, അലങ്കാരപൂജ, സര്‍പ്പബലി, രാത്രി 7 മണിക്ക് പ്രഭാഷണം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും. നാളെ രാവിലെ 9.30 ന് മൃത്യുഞ്ജയഹോമം, വൈകുന്നേരം 6 മണിക്ക് അലങ്കാരപൂജ, 7.30 ന് പൂമൂടല്‍, ഉത്സവത്തിന്റെ അവസാന ദിനമായ 17ന് രാവിലെ 6 ന് മഹാഗണപതിഹോമം, രാത്രി 8 ന് തിരുവത്താഴപൂജ, 8.30 ന് താലപ്പൊലി ഘോഷയാത്രക്ക് സ്വീകരണം, അലങ്കാര പൂജ, രാത്രി 10.30 ന് ഐഡിയ സ്റ്റാര്‍ സിംഗറും സിനിമാ പിന്നണി ഗായികയുമായ കീര്‍ത്തന നയിക്കുന്ന കണ്ണൂര്‍ സിംഫണിയുടെ ഗാനമേള എന്നിവയും  നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ എ.കെ.ദാസന്‍, ടി.ആര്‍.ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.