പിക്കപ്പ് വാന്‍ മറിഞ്ഞു

Wednesday 14 March 2018 9:36 pm IST

 

ശ്രീകണ്ഠപുരം: ശ്രീകണ്ഠാപുരം-ഇരിട്ടി സംസ്ഥാന പാതയില്‍ കോട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം പിക്ക്അപ്പ് വാന്‍ മറിഞ്ഞു വാഹനം ഭാഗികമായി തകര്‍ന്നു ശ്രീകണ്ഠപുരം ടൗണില്‍ നിന്നു 1 കി.മീ. അകലെയുള്ള വിഷ്ണു ക്ഷേത്രത്തിന്റെ വളവില്‍ ആണ് അപകടം നടന്നത് ഇന്നലെ വൈകുന്നേരം 3 മണി യോടെയാണ് അപകടം വാഹനത്തില്‍ െ്രെഡവര്‍ മാത്രമാണ് ഉണ്ടായത് വന്‍ശബ്ദത്തോടെ ഉള്ള അപകടം കണ്ടു ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തില്‍  ഉണ്ടായിരുന്ന ആളെ രക്ഷപെടുത്തി കെ.എല്‍.59 ഡി 2229 വണ്ടി ആണ് അപകടത്തില്‍പ്പെട്ടത് ചാറ്റല്‍ മഴയുണ്ടായിരുന്നു അടിക്കടി അപകടങ്ങള്‍ ഈ പരിസരത്ത് ഉണ്ടെങ്കിലും പരിക്കുകള്‍ ഒന്നും സംഭവിക്കാറില്ല ഇവിടെ മുന്നറിയിപ്പ് ബോര്‍ഡോ സിബ്രാലൈനോ വേണമെന്ന ആവശ്യം നാട്ടുകാരില്‍ നിന്നും ഉയരുകയാണ്. വളവു നികത്തിയാല്‍ സംസ്ഥാന പാത ആയതുകൊണ്ട് തന്നെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നത് കൊണ്ടുള്ള അപകടം കുറയ്ക്കുവാന്‍ സാധിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.