മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ 37 പരാതികള്‍ തീര്‍പ്പാക്കി

Wednesday 14 March 2018 9:36 pm IST

 

കണ്ണൂര്‍: മനുഷ്യാവകാശ കമീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹനദാസ് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ 37 പരാതികള്‍ തീര്‍പ്പാക്കി. 72 പരാതികള്‍ പരിഗണിച്ചു. ഏഴ് പുതിയ പരാതികള്‍ സ്വീകരിച്ചു. അടുത്ത സിറ്റിംഗ് ഏപ്രില്‍ 11ന് നടക്കും. 

മൂന്നാര്‍ കാറ്ററിംഗ് കോളജില്‍ പ്രവേശനം പോലും നല്‍കാതെ വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ചുവെന്ന രക്ഷിതാവിന്റെ പരാതിയില്‍ കോളജ് പ്രിന്‍സിപ്പല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 11ന് കണ്ണൂരില്‍ കമീഷന്‍ മുമ്പാകെ ഹാജരാവാന്‍ കമീഷന്‍ ഉത്തരവിട്ടു. തലശ്ശേരി എല്‍.എ സ്‌പെഷല്‍ തഹസില്‍ദാര്‍ ടിഡിഎസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നുള്ള പരാതിയില്‍, ഏപ്രില്‍ 11ന് ടിഡിഎസ് സര്‍ട്ടിഫിക്കറ്റുമായി ഹാജരാകാന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ക്ക് കമീഷന്‍ നിര്‍ദേശം നല്‍കി.

പാറയില്‍ കാര്‍ത്തികപുരം ജോസഫ് ജോര്‍ജിന്റെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന്, മരണത്തെക്കുറിച്ച് കമീഷന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ അന്വേഷണം നടത്താനും ആക്ടിംഗ് ചെയര്‍മാന്‍ ഉത്തരവിട്ടു. ജോസഫ് ജോര്‍ജിന്‍േറത് അപകട മരണമാണെന്നാണ് ആലക്കോട് പൊലീസ് കണ്ടെത്തിയത്. എന്നാല്‍, മരണം സംശയാസ്പദമാണെന്നാണ് കുടുംബത്തിന്റെ പരാതി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.