ആര്‍ടിഒ പരിശോധന: 61 ബസുകളില്‍ ക്രമക്കേട് കണ്ടെത്തി

Wednesday 14 March 2018 9:36 pm IST

 

കണ്ണൂര്‍: ദക്ഷിണമേഖലാ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ സര്‍വീസ് നടത്തുന്ന 98 സ്വകാര്യ ബസുകളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ 61 ബസുകളില്‍ ക്രമക്കേട് കണ്ടെത്തി. അഞ്ച് ബസുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. അഞ്ചു വാഹനങ്ങള്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാതെ അമിതവേഗതയില്‍ സര്‍വീസ് നടത്തുന്നതായി കണ്ടെത്തി. എയര്‍ ഹോണ്‍ പിടിപ്പിച്ച പതിനൊന്നും മ്യൂസിക് സിസ്റ്റം പിടിപ്പിച്ച 24ഉം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മതിയായ സീറ്റ് സംവരണം ചെയ്യാത്ത 14ഉം ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. പിഴയിനത്തില്‍ 1,20,000 രൂപ ഈടാക്കി. കണ്ണൂര്‍ ആര്‍ടിഒ എം.മനോഹരന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ജോയിന്റ് ആര്‍.ടി.ഒ അബ്ദുല്‍ ഷുക്കൂര്‍ കൂടക്കല്‍, എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ എസ്.സതീശന്‍, ആര്‍.അനൂപ്, എംവിഐമാരായ കെ.ജെ.ജയിംസ്, എസ്.പ്രസാദ്, അജ്മല്‍ഖാന്‍, സി.ബി.ആദര്‍ശ്, എസ്.ഡി.ശ്രീനി എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.