കണ്ണൂര്‍: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക സംസ്ക്കാരത്തിനെതിരെ ജനകീയാവബോധം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ജനാധിപത്യ സാംസ്കാരിക കൂട്ടായ്മ സംസ്ഥാനത്തെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകരെ അണിനിരത്തി 28ന് സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കും. സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി വൈകീട്ട് മൂന്നരക്ക് ചിത്രകാരന്മാര് പങ്കെടുക്കുന്ന ചിത്രരചനയും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാംസ്കാരിക സമ്മേളനത്തില്‍ സി.വി.ബാലകൃഷ്ണന്, എം.എന്‍.കാരശ്ശേരി, പി.കെ. നാണു, റഫീഖ് അഹമ്മദ്, എം.എം.സോമശേഖരന്‍, എന്‍.പ്രഭാകരന്, വി. കെ.പ്രഭാകരന്, വീരാന്‍കുട്ടി തുടങ്ങി ഒട്ടേറേപേര്‍ അണിനിരക്കും. വാര്‍ത്താസമ്മേളനത്തില്‍ എന്‍.ശശിധരന്, പി.ജെ.ബേബി, കസ്തൂരിദേവന്‍, ഡോ.കെ.എന്‍.അജോയ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: