സി.കെ.സി.ടി എട്ടാം സംസ്ഥാന സമ്മേളനം കണ്ണൂരില്‍

Wednesday 14 March 2018 9:39 pm IST

 

കണ്ണൂര്‍: കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സികെസിടി) എട്ടാമത് സംസ്ഥാന സമ്മേളനം 16 മുതല്‍ 18 വരെ കണ്ണൂര്‍ ശിക്ഷക് സദനില്‍ നടക്കും. ചരിത്രബോധം, സംതൃപ്ത അധ്യാപനം' എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന സമ്മേളനത്തില്‍ 16 ന് പതാക ഉയര്‍ത്തും. 17ന് രാവിലെ 10ന് ശിക്ഷക് സദനില്‍ സാദിഖലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയാവും. 18 ന് രാവിലെ 10 മണിക്ക് നടക്കുന്ന വനിത സമ്മേളനം മനുഷ്യാവകാശ പ്രവര്‍ത്തക ശബ്‌നം ഹാശ്മി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് അറക്കല്‍ കൊട്ടാരത്തില്‍ നടക്കുന്ന ചരിത്ര സമ്മേളനം ആദിരാജ മുഹമ്മദ് റാഫി ഉദ്ഘാടനംചെയ്യും. 

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ.ഷഹദ് ബിന്‍ അലി, ട്രഷറര്‍ ഡോ.ഡി.റജികുമാര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ പ്രഫ.പി.എം.സലാഹുദ്ദീന്‍, പ്രഫ.കെ.കെ.ഷബീര്‍ അലി, പ്രഫ.അബ്ദുല്‍ ജലീല്‍ ഒതായി എന്നിവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.