പ്രതിഷേധ ധര്‍ണ്ണ നടത്തി

Wednesday 14 March 2018 9:40 pm IST

 

കണ്ണൂര്‍: നീതിപീഠങ്ങള്‍ സമൂഹ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളുക, സര്‍ക്കാരിന്റെ ജനദ്രോഹ നയം പിന്‍വലിക്കുക, തദ്ദേശ ഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്‍മാന്‍ ഡോ.ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മദ്യനിരോധന ജനകീയ മുന്നണി കലക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. രാജന്‍ കോരമ്പേത്ത് ഉദ്ഘാടനം ചെയ്തു. കളത്തില്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. എം.മുകുന്ദന്‍ മാസ്റ്റര്‍, പി.പി.റുസീന ടീച്ചര്‍, എ.പി.അബ്ദുറഹീം, മോഹനന്‍ പൊന്നമ്പേത്ത്, കെ.കെ.രവീന്ദ്രന്‍, എ.രഘുമാസ്റ്റര്‍, കെ.പി.അബ്ദുള്‍ അസീസ്, എ.കെ.ലളിത ടീച്ചര്‍, പി.സി.അഹമ്മദ്, മായന്‍ വേങ്ങാട്, എം.ജി.രാമകൃഷ്ണന്‍ നായര്‍, ടി.ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.