കര്‍ദിനാള്‍: നിയമോപദേശം തേടിയതെന്തിന്? ഹൈക്കോടതി

Thursday 15 March 2018 3:23 am IST
"undefined"

കൊച്ചി : കര്‍ദ്ദിനാളിനെതിരായ ഭൂമി വിവാദത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടും നിയമോപദേശം തേടിയ സാഹചര്യമെന്താണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഭൂമി വിവാദത്തില്‍ കേസെടുക്കാന്‍ വിധിച്ചിട്ടും പോലീസ് നടപടി വൈകിയതെന്തെന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വിശദീകരിക്കണമെന്ന് സിംഗിള്‍ബെഞ്ച് നിര്‍ദേശിച്ചു. 

ഭൂമിയിടപാടില്‍ ക്രമക്കേടുണ്ടെന്നും പരാതി നല്‍കിയിട്ട് പോലീസ് കേസെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറേ, അസി. കമ്മിഷണര്‍ കെ. ലാല്‍ജി എന്നിവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പള്ളി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് വിശദീകരണം തേടിയത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.