ബാലാവകാശ കമ്മിഷന്‍: റദ്ദാക്കിയത് ശരിവെച്ചു

Thursday 15 March 2018 3:25 am IST

കൊച്ചി: സംസ്ഥാന ബാലാവകാശ കമ്മിഷനംഗങ്ങളായി രണ്ടു പേരെ നിയമിച്ചതു റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റിയംഗമായ ടിബി സുരേഷ്, ശ്യാമളാദേവി (കാസര്‍ഗോഡ്) എന്നിവരുടെ നിയമനമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നത്. 

ബാലാവകാശ കമ്മിഷന്‍ അംഗങ്ങളുടെ നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടിയ ശേഷം സുരേഷില്‍ നിന്നും ശ്യാമളയില്‍ നിന്നും അപേക്ഷ വാങ്ങി നിയമിച്ചുവെന്നായിരുന്നു ആരോപണം. മാത്രമല്ല, ടിബി സുരേഷിനെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഇരുവരുടെയും നിയമനം റദ്ദാക്കിയത്. ഇതിനെതിരെ ടിബി സുരേഷും ശ്യാമളാദേവിയും നല്‍കിയ അപ്പീലുകള്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.