ഇറ്റാനഗര്‍: വിശ്വഗുരു ശ്രീനാരായണ ഗുരുദേവന് രചിച്ച ദൈവദശകം പ്രാര്‍ത്ഥനാഗീതം അരുണാചലിലെ തായ് കംതി ഭാഷയിലേക്ക് മൊഴി മാറ്റിയത് പ്രകാശനം ചെയ്തു.
അരുണാചല്‍ ഉപ മുഖ്യമന്ത്രി ചൗനാ മീന്റെ നിര്‍ദ്ദേശ പ്രകാരം തായ് കംതി ഹെറിറ്റേജ് ആന്‍ഡ് ലിറ്ററസി സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ദൈവദശകം മൊഴി മാറ്റിയത്. ഭാഷാ വിദഗ്ധരായ ചൗ കലിംഗ മന്നോയ്, ചൗ രാജവന്‍ എന്നിവര്‍ ദൈവദശകം ഇംഗ്ലീഷ് പരിഭാഷയില്‍ നിന്ന് തായ് കംതിയിലേക്ക് മൊഴി മാറ്റിയത്.
അരുണാചല്‍ പ്രദേശിലെ നാംസായി ജില്ലയിലുള്ള ബുദ്ധമത വിശ്വാസികളുടെ അപൂര്‍വ ക്ഷേത്രമായ ‘ഗോള്‍ഡന്‍ പഗോഡ’യില്‍ വെച്ച് ചൗനാ മീന്‍ പ്രകാശനം ചെയ്തു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ഗിരീഷ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ദൈവദശകം നൂറു ലോക ഭാഷകളില്‍ മൊഴി മാറ്റുന്നുണ്ട്.
മലയാള ഭാഷയിലെ ഒരു കൃതി ആദ്യമായാണ് തായ് കംതി ഭാഷയിലേക്ക് സര്‍ക്കാരിന്റെ പിന്തുണയോടെ മൊഴി മാറ്റുന്നത്.നാം സായ് എം എല്‍ എ യും തായ് കം തി കൗണ്‍സിലിന്റെ പ്രസിഡന്റുമായ സി.കെ. നാം ചൂം, ജനറല്‍ സെക്രട്ടറി മൗങ്ങ് മൗ ,ഡപ്യൂട്ടി കമ്മീഷണര്‍ ആര്.കെ. ശര്‍മ, പൊലീസ് സൂപ്രണ്ട് സി.കെ. മിന്, അഡീഷണല്‍ ഡപ്യൂട്ടി കലക്ടര്‍ ബി. താലുക്ടര് എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തില്‍ നടത്തുന്ന നൂറു ലോകഭാഷാ പ്രഖ്യാപന ചടങ്ങില്‍ അരുണാചല്‍ ഉപമുഖ്യമന്ത്രി ചൗനാ മീന്‍ പങ്കെടുക്കുമെന്ന് അറിയിച്ചതായി ദൈവദശകം വിശ്വ വിശാലതയിലേക്ക് പദ്ധതിക്കു നേതൃത്വം നല്കുന്ന ദൈവദശകം കൂട്ടായ്മ ചെയര്മാന് ഗിരീഷ് ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: