ജന്മഭൂമി ദൃശ്യം-2018 സ്വാഗതസംഘം രൂപീകരിച്ചു

Thursday 15 March 2018 4:20 am IST

കോട്ടയം: ഏപ്രില്‍ 22ന് കോട്ടയം ബസേലിയസ് കോളേജ് മൈതാനിയില്‍ നടക്കുന്ന ജന്മഭൂമി ദൃശ്യം-2018 ടെലിവിഷന്‍ അവാര്‍ഡ് നൈറ്റിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. പ്രശസ്ത ചലച്ചിത്രതാരം ബാബു നമ്പൂതിരി ചെയര്‍മാനും ബാബു കൃഷ്ണകല ജനറല്‍ കണ്‍വീനറുമായി 101 അംഗ സമിതിയാണ് രൂപീകരിച്ചത്. കോട്ടയം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങില്‍ ജന്മഭൂമി ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ അഡ്വ. എന്‍. ശങ്കര്‍ റാം ഉദ്ഘാടനം ചെയ്തു.

ബാബു നമ്പൂതിരി, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ.എന്‍.ആര്‍.  നമ്പൂതിരി, യൂണിറ്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന്‍, എം.ആര്‍. അനില്‍കുമാര്‍, എസ്. പത്മഭൂഷണ്‍ എന്നിവര്‍ സംസാരിച്ചു. ജന്മഭൂമി പത്രത്തിലൂടെയും ഓണ്‍ലൈനിലൂടെയും ഇപ്പോള്‍ നടക്കുന്ന ഗാലപ്പ് പോളിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. മലയാളത്തിലെ എല്ലാ ചാനലുകളിലെയും പ്രോഗ്രാമുകളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.