ഇന്ത്യ ഫൈനലിൽ

Thursday 15 March 2018 4:40 am IST
"undefined"

കൊളംബോ: മുന്നില്‍ നിന്ന് നയിച്ച നായകന്‍ രോഹിത് ശര്‍മയുടെ അടിപൊളി ബാറ്റിങ്ങും വാഷിങ്ടണ്‍ സുന്ദറിന്റെ വിക്കറ്റ് കൊയ്ത്തും ഇന്ത്യയെ  നിദാഹസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് കടത്തിവിട്ടു. നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെ 17 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഞായറാഴ്ചത്തെ കലാശക്കളിക്ക് അര്‍ഹത നേടിയത്.

രോഹിതിന്റെ സെഞ്ചുറിക്കടുത്ത പ്രകടനത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 176 റണ്‍സെടുത്ത ഇന്ത്യ ,  ബംഗ്ലാദേശിനെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 159 റണ്‍സിലൊതുക്കി നിര്‍ത്തി.വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. സിറാജ് , ചഹല്‍, താക്കുര്‍ എന്നിവര്‍ ഓരോ വിക്കറ്റ എടുത്തു.

തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് അഞ്ച് ഫോറും അത്രയും തന്നെ സിക്‌സറും പിറന്നു. അറുപത്തിയെന്ന് പന്തില്‍ 89 റണ്‍സ് നേടി. ഇന്നിങ്ങ്‌സിന്റെ അവസാന പന്തില്‍ ശര്‍മ റണ്‍ഔട്ടാകുകയായിരുന്നു. ആദ്യ വിക്കറ്റില്‍ ശിഖര്‍ ധവാനുമൊത്ത് 70 റണ്‍സ് അടിച്ചെടുത്ത് ശര്‍മ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. 27 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടക്കം 35 റണ്‍സ് നേടിയ ധവാന്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്.

പിന്നീടെത്തിയ റെയ്‌നയും മോശമായില്ല. മുപ്പത് പന്തില്‍ അഞ്ചുഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 47 റണ്‍സ് കുറിച്ചാണ് റെയ്‌ന മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ ഇവര്‍ 102 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാര്‍ത്തിക്ക് രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.ബംഗ്ലാദേശ് ബാ്റ്റിങ് നിരയില്‍ മുഷ്ഫിക്കര്‍ റഹിം മാത്രമാണ് പിടിച്ചു നിന്നത്. 72 റണ്‍സുമായി പുറത്താകാതെ നിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.