യുണൈറ്റഡിനെ വീഴ്ത്തി സെവിയ ക്വാർട്ടറിൽ

Thursday 15 March 2018 4:45 am IST
"undefined"

ലണ്ടന്‍: അവസാന നിമിഷങ്ങളില്‍ സൈഡ് ബെഞ്ചില്‍ നിന്ന് കളിക്കളത്തിലിറങ്ങിയ ബെന്‍ യെഡ്ഡറുടെ ഡബിളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചിറകരിഞ്ഞ് സെവിയ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സെവിയ്യ  യുണൈറ്റഡിനെ മറികടന്നത് . രണ്ട് പാദങ്ങളിലായി 2-1 ന്റെ വിജയം. ആദ്യപാദം ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞു.

കളിയവസാനിക്കാന്‍ ഇരുപത് മിനിറ്റുളളപ്പോഴാണ് പരക്കാരനായി ബെന്‍ കളത്തിലിറങ്ങിയത്. 87-ാം സെക്കന്‍ഡില്‍ തന്നെ ബെന്‍ ഗോളടിച്ചു. ബനേഗയില്‍ നിന്ന് പാസ് വാങ്ങി കുതിച്ച ബെന്‍ മികച്ചൊരു ഷോട്ടിലുടെ പന്ത് വലക്കു്‌ളളിലാക്കി.

ചാമ്പ്യന്‍സ് ലീഗിലെ ഈ സീസണില്‍ പരക്കാരനായി ഇറങ്ങി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടിയതാരമെന്ന ബഹുമതി ഇതോടെ ബെന്നിന് സ്വന്തമായി. നാലു മിനിറ്റിനുള്ളില്‍ ബെന്‍ വീണ്ടും യുണൈറ്റഡിന്റെ ഗോള്‍വല കുലുക്കി.ബെന്നിന്റെ തലയില്‍ നിന്ന് ഗോള്‍ പോസ്റ്റിലേക്ക് പറന്നുവന്ന പന്ത് പിടിക്കാനുള്ള ഗോളിയുടെ ശ്രമം പാഴായി. ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ ബെന്നിന്റെ എട്ടാം ഗോളാണിത് .  

അവസാന നിമിഷങ്ങളില്‍ ഉണര്‍ന്നുകളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 84-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നീട്ടികൊടുത്ത കോര്‍ണര്‍ കിക്ക് ലുക്കാക്കു ഗോളാക്കി മാറ്റി. വീണ്ടുമൊരു ഗോള്‍ നേടി മത്സരം സമനിലയാക്കാനുള്ള യുണൈറ്റഡിനെ നീക്കങ്ങളെ  സെവിയ ശക്തമായി ചെറുത്തുനിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.