ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലേക്ക് യാത്രതിരിച്ചു. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, ട്രിപ്പിള്‍ ജമ്പ് താരം അര്‍പീന്ദര്‍ സിങ് , ലോങ് ജ്മ്പ് താരങ്ങളായ നയന ജയിംസ് നീന എന്നിവരാണ് ഇന്നലെ യാത്രതിരിച്ചത്.
ഗോള്ഡ്കോസ്റ്റില് പരിശീലനം നടത്തുന്നതിനാണ് ഇന്ത്യന്‍ കായിക താരങ്ങള്‍ നേരത്തെതന്നെ യാത്രതിരിച്ചത്. ഗോള്‍ഡ് കോസ്റ്റിലെ സൂപ്പര്‍ സ്പോര്‍ട്സ് സെന്ററില്‍ ഈമാസം 25 വരെ ഇന്ത്യന്‍ കായിക താരങ്ങള്‍ പരിശീലനം നടത്തും. അതിനുശേഷം ഗെയിംസ് വില്ലേജിലേക്ക് പോകും. ഏപ്രില്‍ നാലു മുതല്‍ പതിനഞ്ചുവരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ്. ചൈനയില്‍ നടക്കുന്ന പതിനാലാമത് ഏഷ്യന്‍ ക്രോസ് കണ്ട്രി ചാമ്പ്യന്‍ഷിപ്പിനുളള പതിമൂന്നംഗ ഇന്ത്യന്‍ ടീമും ഇന്നലെ യാത്രതിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: