നിഹാലിന് രണ്ടാമത്തെ ഗ്രാൻഡ്‌മാസ്റ്റർ നോം

Wednesday 14 March 2018 11:27 pm IST
"undefined"

തൃശൂര്‍: ഇന്ത്യന്‍ ചെസിലെ അത്ഭുത പ്രതിഭ നിഹാല്‍ സഹരിന് രണ്ടാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ നോം. ഐസ്‌ലാന്‍ഡിലെ റെയ്ക്ക്യാവിക്കില്‍ നടക്കുന്ന ബോബി ഫിഷര്‍ മെമ്മോറിയല്‍ അന്തര്‍ദേശീയ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റിലെ അപരാജിത കുതിപ്പാണ് നിഹാലിനെ തുണച്ചത്. 

ടൂര്‍ണമെന്റില്‍ ഒരു റൗണ്ട് മത്സരം ശേഷിക്കെ എട്ട് കളികളിയില്‍ നിന്ന് ആറ് പോയിന്റ് നേടിയ നിഹാലിന് 2,731 പോയിന്റായി. രണ്ട് ഗ്രാന്‍ഡ്മാസ്റ്റര്‍മാരെയും ഒരു വനിതാ ഗ്രാന്‍ഡ്മാസ്റ്ററെയും തോല്‍പ്പിച്ച നിഹാല്‍, മുന്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റ് യുഎസിന്റെ ഗത കാംസ്‌കിയെയും ഒന്നാം  സീഡ് യുഎസ്  ഗ്രാന്‍ഡ്മാസ്റ്റര്‍ റാപ്പോര്‍ട്ട് റിച്ചാര്‍ഡിനെയും സമനിലയില്‍ തളച്ചു. 

2014ല്‍ ലോക അണ്ടര്‍ 10 കിരീടം ചൂടിയ നിഹാല്‍ അടുത്ത രണ്ട്  വര്‍ഷങ്ങളില്‍  12  വയസിനു താഴെയുള്ളവര്‍ക്കുള്ള ലോക ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായി. 2017 ല്‍ മോസ്‌കോയില്‍ നടന്ന എയറോഫ്ളോട്ട് അന്തര്‍ദേശീയ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനത്തോടെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പട്ടം സ്വന്തമാക്കി. അതേവര്‍ഷം, നോര്‍വേയില്‍ മറ്റൊരു ചാമ്പ്യന്‍ഷിപ്പില്‍ ഒമ്പത് കളിയില്‍ നിന്ന് തോല്‍ക്കാതെ ആറ് പോയിന്റ് നേടി ഗ്രാന്‍ഡ്മാസ്റ്റര്‍ നോം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി. അന്ന് പ്രായം 12  വയസ് ഒമ്പത് മാസം മൂന്ന് ദിവസം. 

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.സരീന്‍, ഡോ. ഷിജി ദമ്പതികളുടെ മകനാണ് നിഹാല്‍. ദേവമാതാ പബ്ലിക് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.