കാലിത്തീറ്റ കുംഭകോണ കേസ്; നാലാമത്തെ കേസിൽ വിധി ഇന്ന്

Thursday 15 March 2018 8:30 am IST
"undefined"

ന്യൂദല്‍ഹി:കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവ് പ്രതിയായിട്ടുള്ള നാലാമത്തെ കേസില്‍ വിധി ഇന്ന് പറയും. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ഇതുവരെ വിധി പറഞ്ഞ മൂന്ന് കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ലാലു പ്രസാദ് യാദവിനു പുറമെ മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയും മറ്റ് മുപ്പത്പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ദുംക ട്രഷറിയില്‍ നിന്ന് 13.13 കോടി രൂപ പിന്‍വലിച്ച കേസിലാണ് സിബിഐ പ്രത്യേക കോടതി ഇന്ന് വിധി പറയുന്നത്. ലാലുവിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആറു കേസുകളില്‍ നാലാമത്തെ കേസാണിത്. 

2013 സെപ്തംബര്‍ 30ന് കോടതി വിധി പറഞ്ഞ കാലിത്തീറ്റ അഴിമതിയിലെ ആദ്യകേസില്‍ ലാലുവിന് 5 വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.ദിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 ലക്ഷം രൂപ പിന്‍വലിച്ച കേസിലും ലാലു കുറ്റക്കാരനാണെന്ന് 2017 ഡിസംബര്‍ 23ന് കോടതി കണ്ടെത്തിയിരുന്നു.തുടര്‍ന്ന് ജനുവരി ആറിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു.

1992-1993 കാലയളവില്‍ കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചൈബാസ ട്രഷറിയില്‍ നിന്നും 37 കോടി 63 ലക്ഷം പിന്‍വലിച്ച കേസിലാണ് മൂന്നാമത്തെ വിധി വന്നത്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരികെ 1990 നും 1997നും ഇടയില്‍ 900 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന് സിബിഐ കണ്ടെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.